Sunday, December 21, 2025

ഇത് വലിയ നേട്ടം !മോദിയുടെ മൂന്നാം ഊഴം അഭിമാനകരം! ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ഗുണം ചെയ്യും; നടന്‍ രജനികാന്ത്

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കേ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സൂപ്പർതാരം ചെന്നൈയിൽ നിന്ന് ദില്ലിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.

രാഷ്ട്രപതിഭവനിൽ ഇന്ന് വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും എത്തുന്നത്. ജവഹർലാൽ നെഹ്‌റുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്രതിരിക്കുന്നതിനുമുൻപ് വിമാനത്താവളത്തിൽവെച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“നരേന്ദ്ര മോദി തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻപോവുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോ​ഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാമെന്നും” രജനികാന്ത് പറഞ്ഞു

Related Articles

Latest Articles