ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രീയനാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. കാരണം, നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകനിലവാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പല ലോകരാജ്യങ്ങളും അസൂയയോടെയാണ് ഇന്ന് ഭാരതത്തെ നോക്കികാണുന്നത്. അതിനാൽ, തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പലരും മാതൃകയാക്കാറുണ്ട്. ഇപ്പോഴിതാ, ആഗോള ഗവേഷണ സ്ഥാപനമായ മോർണിംഗ് ക്യാൻസൽറ്റ് എന്ന കമ്പനി നടത്തിയ സർവേയിൽ ആഗോള തലത്തിൽ ജനപ്രീയനായ നേതാവായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. നവംബർ 29 മുതൽ ഡിസംബർ 5 വരെ ശേഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് മോർണിംഗ് ക്യാൻസൽറ്റ് ആഗോള തലത്തിൽ ജനപ്രീയനായ നേതാവിനെ കണ്ടെത്തിയിരിക്കുന്നത്. 76 % നിരക്കാണ് നരേന്ദ്രമോദിക്ക് കിട്ടിയിരിക്കുന്നത്. 75-80 ശതമാനത്തിന് ഇടയിൽ അംഗീകാര റേറ്റിംഗ് ഉള്ള നരേന്ദ്രമോദി, കഴിഞ്ഞ കുറെ വർഷങ്ങളായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടിയതോടെ, രാജ്യത്തെ വോട്ടർമാരുടെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തുടരുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. 66 ശതമാനം അംഗീകാര റേറ്റിംഗുമായി മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്വിറ്റ്‌സർലൻഡിന്റെ അലൈൻ ബെർസെറ്റ് 58 ശതമാനം റേറ്റിംഗുമായി മൂന്നാം സ്ഥാനത്താണ്. 49 ശതമാനം റേറ്റിംഗുമായി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ നാലാം സ്ഥാനത്തും 47 ശതമാനം റേറ്റിംഗുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഞ്ചാം സ്ഥാനത്തുമുണ്ട്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യ അഞ്ചിൽ ഇടം നേടിയിട്ടില്ല.
ആറാം സ്ഥാനത്ത് ഇറ്റാലിയൻ പ്രീമിയർ ജോർജിയ മെലോണിയാണ്. അതേസമയം, ലോക നേതാക്കൾക്കിടയിൽ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗ് നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര സർവ്വേകൾ പോലും മോദി കി ഗ്യാരന്റിയും, മോദി മാജിക്കും എല്ലാവരും അംഗീകരിച്ചതായി ബിജെപി നേതാക്കൾ വ്യക്തമാക്കി. ആഗോള ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ടന്റ് നടത്തിയ സർവ്വേ പ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നവർ 76 ശതമാനമാണ്. വെറും 18 ശതമാനം ആളുകൾ മാത്രമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നടത്തിയ അന്താരാഷ്‌ട്ര സർവ്വേ പോലും, പ്രധാനമന്ത്രിയുടെ ഉറപ്പുകൾക്കും, മോദി മാജിക്കിനും അംഗീകാരം നൽകിയതായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല വ്യക്തമാക്കി. കൊറോണ പ്രതിസന്ധി ഉണ്ടായ സമയത്തും പ്രധാനമന്ത്രിയുടെ നയങ്ങൾ അദ്ദേഹത്തിന് മികച്ച റേറ്റിംഗ് നേടാൻ സഹായിച്ചുവെന്നും ഷെഹ്‌സാദ് പൂനെവാല പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനും, കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും പ്രധാനമന്ത്രിക്ക് സാധിച്ചു. രാജ്യത്തിന്റെ ആകെ വികസനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. പ്രധാനമന്ത്രിക്ക് ഇപ്പോൾ ലഭിച്ച നേട്ടം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ മുന്നോട്ട് നയിക്കാനും വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പാക്കുന്ന കാര്യങ്ങളും, അദ്ദേഹത്തിന്റെ അർപ്പണബോധവുമാണ് അദ്ദേഹത്തിന് ആഗോള അംഗീകാരം നൽകാൻ സഹായിക്കുന്നതെന്ന് ബിജെപി നേതാവ് സി ടി രവി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഒരു തികഞ്ഞ കർമ്മയോഗിയാണ്. ഏതൊരു പ്രശ്‌നമുണ്ടാകുമ്പോഴും അതിന് പരിഹാരം കാണാൻ ലോകം മുഴുവൻ പ്രധാനമന്ത്രിയെ ഉറ്റുനോക്കുന്ന സാഹചര്യമാണെന്നും സി ടി രവി കൂട്ടിച്ചേർത്തു.

