Monday, January 5, 2026

ഇത് ഭാരതത്തിന് അഭിമാനം; ഇന്ത്യൻ വംശജൻ യുഎസ്സിൽ ജഡ്ജി പദവിയിലേക്ക്; ഇന്ത്യൻ അമേരിക്കൻ അറ്റോർണിയെ നാമനിർദേശം ചെയ്ത് ബൈഡൻ

വാഷിംഗ്ടൺ: ഭാരതത്തിന് അഭിമാനമായി ഇന്ത്യൻ വംശജൻ അരുൺ സുബ്രമണ്യൻ. ന്യൂയോർക്ക് ജില്ലാ കോടതി ജഡ്ജി പദവിയിൽ ഇന്ത്യൻ വംശജനെ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ അമേരിക്കൻ അറ്റോർണിയായ അരുൺ സുബ്രഹ്മണ്യനെയാണ് ബൈഡൻ നിർദേശിച്ചത്. 2007 മുതൽ ന്യൂയോർക്കിലെ പ്രമുഖ കമ്പനിയായ സുസ്മാൻ ഗോഡ്‌ഫ്രെ എൽഎൽപിയിൽ പങ്കാളിയാണ് സുബ്രഹ്മണ്യൻ.

അരുണിന്റെ നിയമനം ഉറപ്പായാൽ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരനായിരിക്കും ഇദ്ദേഹം.
2005 മുതൽ 2006 വരെ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിൽ അരുൺ ലോ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 മുതൽ 2007 വരെ യുഎസിലെ സുപ്രീം കോടതിയിൽ ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്ബർഗ്, ജഡ്ജി ഡെന്നിസ് എന്നിവരുടെ നിയമ ഗുമസ്തനായിരുന്നു അദ്ദേഹം. 2001 ൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇന്ത്യൻ അമേരിക്കനായ അരുൺ സുബ്രഹ്മണ്യം.

Related Articles

Latest Articles