Monday, December 22, 2025

ജീവൻ രക്ഷിച്ചു; പിന്നെ ജീവിത പങ്കാളിയാക്കി; ഇത് ബിജെപി സ്ഥാനാർഥിയുടെ ത്യാഗത്തിന്റെ കഥ

പാലക്കാട് : കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പാലത്തുള്ളി ഡിവിഷനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വോട്ടഭ്യർത്ഥിക്കാൻ വരുമ്പോൾ ആളുകടെ ശ്രദ്ധ ആദ്യം ചെല്ലുക സ്ഥാനാർഥിയുടെ വലതുകൈയിലേക്കായിരിക്കും. സാരിയുടെ തലപ്പ് കൊണ്ട് മറച്ച് പിടിക്കുന്ന വലത് കയ്യിലേക്ക്. അറ്റ് പോയ കൈ മറച്ച് പിടിച്ച് പുഞ്ചിരിച്ച മുഖവുമായി വോട്ടഭ്യർത്ഥിക്കുകയാണ് ഈ ഛത്തീസ്ഗഡുകാരി ജ്യോതി.

ജ്യോതിയുടെ കൈ അറ്റു പോയതും പിന്നീട് കേരളത്തിന്റെ മരുമകളായെത്തിയതും ഒരു അപൂർവ കഥയാണ്. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ബസ് യാത്രയ്ക്കിടെ ബസിന്റെ ഒരുവശം ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കാൻ പോകുന്നത് ശ്രദ്ധയിൽപെട്ട ജ്യോതി മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന അപരിചിതനായ ചെറുപ്പക്കാരനെ തള്ളി രക്ഷപ്പെടുത്തി.

പക്ഷെ അതിനിടയിൽ ജ്യോതിക്ക് തന്റെ വലത് കൈ നഷ്ടപ്പെട്ടു. സിഐഎസ്എഫ് ജവാനായ വികസിനെയാണ് അന്ന് ജ്യോതി രക്ഷപ്പെടുത്തിയത്. അപരിചിതനായ തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിനിടയിൽ വലത് കൈ നഷ്ടപെട്ട ജ്യോതിയെ പിന്നീട് വികാസ് വിഹാഹം ചെയ്യുകയായിരുന്നു.

Related Articles

Latest Articles