Tuesday, December 16, 2025

‘ഇത് നീതിയുടെ വിജയം’;പ്രതികരണവുമായി ‘വരാഹരൂപം’ ഗാനരചയിതാവ് ശശിരാജ് കാവൂർ

ഋഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് മ്യൂസിക് ബാൻഡ് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജി ‘അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടി’ കോഴിക്കോട് ജില്ലാ കോടതി മടക്കി അയച്ച സാഹചര്യത്തിൽ പ്രതികരണവുമായി ‘വരാഹരൂപം’ ഗാനരചയിതാവ് ശശിരാജ് കാവൂർ.

“കീഴ്‌ക്കോടതിയിൽ നിന്ന് ഇളവ് തേടാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ‘കാന്താര’ ടീമിനോട് നിർദ്ദേശിച്ചു. ഇന്ന് കീഴ്‌ക്കോടതി ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം തൈക്കുടം ബ്രിഡ്‌ജിന്റെ അപേക്ഷ തള്ളുകയും വരാഹ രൂപത്തിന് നൽകിയ സ്‌റ്റേ ഒഴിവാക്കുകയും ചെയ്‌തു. ഇത് നീതിയുടെ വിജയം. ജയ് തുളുനാട്,” ശശിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പരാതി തിരികെ നൽകുന്നതിനായി, സിവിൽ പ്രൊസീജ്യർ കോഡിന്റെ ഓർഡർ 7 റൂൾ 10 പ്രകാരം സിനിമയുടെ നിർമ്മാതാവായ ഹോംബാലെ ഫിലിംസ് നൽകിയ അപേക്ഷയാണ് അനുവദിച്ചത്.

Related Articles

Latest Articles