Wednesday, May 15, 2024
spot_img

കേന്ദ്ര സർക്കാർ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിന് ഉറച്ച പിന്തുണ ! ദില്ലിയിൽ ലവ് കുശ് രാംലീലയിൽ ഇത്തവണ നടി കങ്കണ റണൗട്ട് ‘രാവണ ദഹനം’ നടത്തും ; . ചടങ്ങിന്റെ 50 വർഷത്തെ ചരിത്രത്തിൽ ഒരു വനിത രാവണ ദഹനം നടത്തുന്നത് ഇതാദ്യം

ന്യൂഡൽഹി : ചെങ്കോട്ടയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ലവ് കുശ് രാംലീലയിൽ രാവണ ദഹനം ചലച്ചിത്ര താരം കങ്കണ റണൗട്ട് നടക്കും. ഇതോടെ ലവ് കുശ് രാംലീലയിൽ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന ഖ്യാതിയും കങ്കണ റണൗട്ടിന് സ്വന്തമാവും. ചടങ്ങിന്റെ 50 വർഷത്തെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഒരു വനിത രാവണദഹനം നടത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം എന്നാണ് അവർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്.

അതെ സമയം കേന്ദ്ര സർക്കാർ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ദില്ലി ലവ് കുശ് രാംലീലാ കമ്മിറ്റി അദ്ധ്യക്ഷൻ അർജുൻ സിം​ഗ് ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

“വനിതാ സംവരണ ബിൽ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സഹായിക്കും. സ്ത്രീകൾക്കും ദുഷ്ടശക്തികളെ അവസാനിപ്പിക്കാനാവും. അവർക്കും അതിനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് രാവണ ദഹനത്തിന് ഇത്തവണ കങ്കണയെ തെരഞ്ഞെടുക്കുന്നത്.” – അർജുൻ സിം​ഗ് പറഞ്ഞു. രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ വിശിഷ്ഠാതിഥികൾ. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

Related Articles

Latest Articles