Tuesday, December 16, 2025

കാണം വിറ്റാലും ഇത്തവണ ഓണമുണ്ണൽ നടന്നേക്കില്ല !വിലക്കയറ്റം തലയ്ക്ക് മീതെ എത്തിയിട്ടും ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം : മലയാളിയുടെ ഇത്തവണത്തെ ഓണാഘോഷത്തിന് തിളക്കം മങ്ങും. വിലക്കയറ്റം തലയ്ക്ക് മീതെ എത്തിയിരിക്കുന്ന സമയമായിട്ടു കൂടി ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും.

മഞ്ഞ കാർഡുള്ള 5.8 ലക്ഷം പേർക്കാകും ഇത് പ്രകാരം കിറ്റ് ലഭിക്കുക. അതെ സമയം കഴിഞ്ഞ വർഷം 83 ലക്ഷത്തിലധികംപേർക്ക് കിറ്റ് ലഭിച്ചിരുന്നു. 14 ഇനം സാധനങ്ങളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.

Related Articles

Latest Articles