Wednesday, May 15, 2024
spot_img

തോമസ് ഐസക്കേ…. ക്യൂബ വിളിക്കുന്നു..! | Thomas Isaac

എത്രയും ബഹു.. മാനപ്പെട്ട തോമസ് ഐസക്ക് സാർ …

സാറിന്‌ ഇപ്പോൾ പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ലാതെ നിൽകുവല്ലേ? ഒരു സഹായം ചെയ്യുമോ?

ഒരു ആറു മാസം ക്യൂബയിലേക്കൊന്നു ചെല്ലുമോ? അവിടുത്ത കമ്യൂണിസ്റ്റ്‌ സാമ്പത്തിക നില അൽപ പരുങ്ങലിലാണെന്ന് കേൾക്കുന്നു.

ആഹാരത്തിന്‌ വേണ്ടി ജനങ്ങൾ തെരുവിലിറങ്ങി വഴിയിൽ കാണുന്ന സഖാക്കളെ ഒക്കെ പിടിച്ചു തല്ലുകയാണെന്ന്, എന്തെങ്കിലും ചെയ്യണ്ടേ?

അവിടെ ചെന്നാൽ ഉടൻ തന്നെ ചെയ്യേണ്ട ചില ജോലികൾ ഉണ്ട്‌,

ആദ്യമായ്‌, ശൂന്യതയിൽ നിന്നു കിറ്റ്‌ എങ്ങനെ സൃഷ്ടിക്കാം എന്ന ഒരു പ്രബന്ധം എഴുതി പോസ്റ്റ്‌ ചെയ്യണം. അതിൽ പുട്ടിന്‌ പീര പോലെ ഇടയ്ക്കിടക്ക്‌ മുസ്ലീം, ന്യൂനപക്ഷം എന്നൊക്കെ ചേർക്കണേ മറക്കാതെ,

പിന്നീട്‌ അവർക്ക്‌ വാക്സിൻ വാങ്ങാനും ആഹാരത്തിനും കാശ്‌ വേണം, നമ്മുടെ കിഫ്ബി മോഡൽ,

ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ വേണ്ടാ, സാമ്രാജ്യത്ത കാശ്‌ നമ്മൾക്ക്‌ വേണ്ട,

ചൈനയിൽ നിന്നോ വടക്കൻ കൊറിയയിൽ നിന്നോ കുറച്ച്‌ മസാല ബോണ്ടുകൾ വിറ്റ്‌ കാശ്‌ നൽകണം,

ഇനി അത്‌ നടന്നില്ലെങ്കിൽ ആ എളുപ്പവഴി ഉപയോഗിക്കണം കേട്ടോ? ലത്‌, അവർക്കറിയില്ലെന്ന് തോന്നുന്നു.

അവരുടെ കേന്ദ്ര ബാങ്കിനെ കൊണ്ട്‌ കുറച്ച്‌ പെസോ( അവരുടെ കാശ്‌) അച്ചടിപ്പിക്കണം,

എന്നിട്ട്‌ താങ്കൾ കേരളത്തിൽ വാക്സിൻ വിതരണം ചെയ്ത ആ വീഡിയോ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കണം, കണ്ടു പഠിക്കട്ടെന്നേ, ഒന്നുവല്ലേലും സർവ്വരാജ്യതൊഴിലാളികൾ അല്ലേ അവരും.

പിന്നെ ഇവിടുത്തെ പോലെ അവിടെ ചെന്നാൽ എപ്പോഴും ഫേസ്ബുക്കിൽ പോസ്റ്റെഴുതി സമയം കളയാൻ സാധിക്കുമെന്ന് തോന്നുന്നില്ലാ, കാരണം ഇന്റർ നെറ്റിനൊക്കെ അവിടെ ചിലവ് കൂടുതലാണെന്ന് പറയുന്നു.

സാരമില്ല, ഇവിടെ ഒരു ബക്കറ്റ്‌ പിരിവോ, നെറ്റ്‌ ചലഞ്ചോ വച്ചാൽ തീരാവുന്ന കാര്യമേ ഉള്ളൂ.

ഇനി പെട്ടെന്ന് ഇങ്ങോട്ട്‌ വരണമെന്നില്ലാ, ഇനി ഒരു നാലര വർഷം പ്രത്യേകിച്ച്‌ പണി ഒന്നും ഇല്ലല്ലോ?

പിന്നെ അവസാനമായ്‌ കേരള ജനതയ്ക്ക്‌ വേണ്ടി ഒരു സഹായം മുഖ്യനെ കൊണ്ട്‌ ചെയ്യിക്കണം, ഞങ്ങൾക്ക്‌ ഈ ചങ്കിലെ ചൈന കേട്ട്‌ മടുത്തു, അതിനാൽ നമ്മുടെ മുഖ്യനെ കൊണ്ട്‌, ചൈനയെ പൊക്കി നല്ല രണ്ട്‌ വാക്ക്‌ പറയിക്കുകയോ, ഒരു പോസ്റ്റ്‌ എഴുതിക്കുകയോ ചെയ്യണം. ഒരു അപേക്ഷയാണ്‌.

അപ്പോൾ ലാൽസലാം സഖാവേ..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles