Monday, May 20, 2024
spot_img

“ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ളവർ അറബികളെ പോലെ .. തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെ പോലെ… കിഴക്കുള്ളവർ ചൈനക്കാരെ പോലെ… ” – കോണ്‍ഗ്രസിനെ കുഴപ്പത്തില്‍ ചാടിച്ച് വീണ്ടും പിത്രോദ

ദില്ലി : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ വംശീയ പരാമര്‍ശം വൻ വിവാദമാകുന്നു. ഈ മാസം രണ്ടിന് സ്റ്റേറ്റ്സ്മാന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദപരാമര്‍ശം. ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരോടും കിഴക്കന്‍ ഇന്ത്യാക്കാരെ ചൈനീസുകാരോടും താരതമ്യപ്പെടുത്തിക്കൊണ്ടാണ് സാം പിത്രോദ സംസാരിച്ചത്.

“ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താൻ കഴിയും. ഇവിടെ കിഴക്ക് ആളുകൾ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകൾ വെളുത്തവരും തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയുമാണ് . അതൊന്നും ഒരു വിഷയമല്ല, നമ്മളെല്ലാവരും സഹോദരീസഹോദരന്‍മാരാണ്” പിത്രോദ അഭിമുഖത്തില്‍ പറഞ്ഞു.

പിത്രോദയുടെ പരാമര്‍ശത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്.” “സാം ഭായ്, ഞാൻ വടക്ക് കിഴക്ക് നിന്നുള്ള ആളാണ്, ഞാൻ ഒരു ഇന്ത്യക്കാരനെപ്പോലെയാണ്. നമ്മുടേത് വൈവിധ്യമാർന്ന രാജ്യമാണ് – നമ്മൾ വ്യത്യസ്തരായി കാണപ്പെടാം, പക്ഷേ നാമെല്ലാവരും ഒന്നാണ്” അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമൂഹ മാദ്ധ്യമമായ എക്സില്‍ കുറിച്ചു.

Related Articles

Latest Articles