Saturday, December 20, 2025

എഴുതി തള്ളിയവരും അടിച്ചു താഴ്ത്തിയവരും കയ്യടിക്കുന്നു ! പരിശീലന കാലയളവിൽ അഗ്നിവീറുകൾ ഒരു പടി മുന്നിൽ ! പഠന റിപ്പോർട്ട് പുറത്ത് വിട്ട് കരസേന !

ദില്ലി : പരിശീലന കാലയളവിൽ അഗ്നിവീറുകൾ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം എന്ന് റിപ്പോർട്ട്. കരസേന പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. സാധാരണ സൈനികരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ക്ഷമത അഗ്നിവീറുകൾക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു പഠന റിപ്പോർട്ട് കരസേന പുറത്തുവിട്ടത്. അഗ്നിവീറുകളുടെ കഴിഞ്ഞ രണ്ട് ബാച്ചുകളിൽ ആയിരുന്നു കരസേന പഠനം നടത്തിയത്. അക്കാദമിക് പരീക്ഷകളിലും ഇവർ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത് എന്നും റിപ്പോർട്ടിലുണ്ട്. അഗ്നിവീറുകളുടെ അക്കാദിമ തലത്തിലുള്ള പ്രകടനം, പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തം ആക്കാനുള്ള കഴിവ് തുടങ്ങിയവയാണ് പഠനവിധേയം ആക്കിയത്.

അടുത്തിടെ അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദം ആയിരുന്നു ഉയർന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് ലഭിക്കുന്ന പരിശീലനം അഗ്നിവീറുകൾക്ക് ഗുണം ചെയ്യില്ലെന്നും, ഇവരെ യുദ്ധ മുഖത്തേക്ക് പറഞ്ഞ് വിടുന്നത് അപകടം ആണെന്നും ആയിരുന്നു പ്രതിപക്ഷം ഉയർത്തിയ പ്രധാന ആക്ഷേപം. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

Related Articles

Latest Articles