kadamuzha-kshethram trikarthika festival
മലപ്പുറം : മലപ്പുറം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ പിറന്നാൾ ദിനത്തിൽ ദീപം തെളിയിക്കാനെത്തിയത് ആയിരങ്ങൾ. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് ഭഗവതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്. .രണ്ടുവർഷത്തെ കൊറോണ മാരിക്കുശേഷം ഇത്തവണ വിപുലമായ രീതിയിലാണ് ആഘോഷിച്ചത് . കാടാമ്പുഴ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം തായമ്പക വിദ്വാൻ പെരുവന കുട്ടൻ മാരാർക്ക് സമ്മാനിച്ചു.
പുലർച്ചെ മൂന്നുമണി മുതൽ തന്നെ ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിയിച്ചു. പൂമൂടൽ ഉൾപ്പെടെയുള്ള എല്ലാ പൂജകളും ഈ ദിവസത്തിൽ ദേവസ്വം ബോർഡിന്റെ വകയായിരുന്നു. ഭക്തർക്കായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു വിഭവ സമൃദ്ധമായ സദ്യ. ഭഗവതിയുടെ പിറന്നാൾ ദിനമായ ഇന്ന് ഏകദേശം ഇരുപതിനായിരത്തിലധികം പേർ ക്ഷേത്രദർശനം നടത്തി. ഇന്നലെ ആരംഭിച്ച മഹോത്സവം ഇന്ന് പ്രസാദ സദ്യയോടെ അവസാനിക്കും.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…