Saturday, January 3, 2026

മഴയെ അവഗണിച്ചും ഭഗവാനെ വണങ്ങാൻ കാത്തു നിന്നത് ആയിരങ്ങൾ ! ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാൻ കാത്ത്നിന്നത്. ഇടവമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

Related Articles

Latest Articles