Sunday, May 19, 2024
spot_img

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ അപായപ്പെടുത്തുമെന്ന് ഭീഷണി: കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ അപായപ്പെടുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഭീഷണി കോള്‍ ലഭിച്ച കേസില്‍ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു. സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെകടറായ കൊളത്തറ സ്വദേശി ബാദല്‍ മുഹമ്മദിനെയാണ് ചോദ്യം ചെയ്തത്.

ഇന്നലെ രാത്രിയാണ് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ കോള്‍ കമ്മീഷണര്‍ക്ക് ലഭിച്ചത്. എന്നാല്‍ തന്‍റെ മൊബൈല്‍ നമ്പര്‍ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് ചോദ്യം ചെയ്യലില്‍ ബാദല്‍ മൊഴി നല്‍കി.

നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാളുടെ മൊഴിയിലുണ്ട്. അതേസമയം, സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം.

Related Articles

Latest Articles