Saturday, December 27, 2025

പല സ്ഥലങ്ങളിലായി മാല പൊട്ടിക്കാൻ ശ്രമിച്ച മൂന്ന്പേർ പിടിയിൽ ; ഇവർ നിരവധി കേസിലെ പ്രതികൾ

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. പള്ളിച്ചൽ തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ, വട്ടിയൂർക്കാവ് പന്തുകളം അർച്ചന ഭവനിൽ അർഷാദ് , തിരുമല പാങ്ങോട് കുന്നുവിള വീട്ടിൽ അഖിൽജിത് എന്നിവരാണ് നേമം പോലീസിന്റെ പിടിയിലായത്.

നേമം പകലൂർ റോഡിൽവച്ച് പ്രതികൾ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുപോലെ നേമം സ്റ്റുഡിയോ റോഡിലുള്ള ബേക്കറിയിലും മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു. കരമന മേലാറന്നൂർ ഭാഗത്ത് മെഡിക്കൽ സ്റ്റോറിലും മാല പൊട്ടിക്കാൻ ശ്രമം നടത്തി. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതുപോലെ ഒരുപാട് കേസിലെ പ്രതികളാണ് അറസ്റ്റിലായ മൂന്നുപേരും

Related Articles

Latest Articles