Friday, June 14, 2024
spot_img

തി​രു​വ​ന​ന്ത​പു​രത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം: കൊ​ല​ക്കേ​സ് പ്ര​തി​യെ കാ​റി​ടി​പ്പി​ച്ച് കൊന്നു; പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ഗുണ്ടാവിളയാട്ടം. കൊ​ല​ക്കേ​സ് പ്ര​തി​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കഴിഞ്ഞ ദിവസം, അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ ഈ​ഞ്ച​ക്ക​ല്ലി​ന് സ​മീ​പം ചാ​ക്ക​യി​ലാ​ണ് കൊലപാതകം ന​ട​ന്ന​ത്. ​

സംഭവത്തിൽ വ​ള്ള​ക്ക​ട​വ് താ​രാ​ളി ശി​വ​ദീ​പം വ​ള്ള​പ്പു​ര​യി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സൂ​ര​ജി​ന് പ​രി​ക്കേ​റ്റു. കഴിഞ്ഞ ദിവസം ഇവ​ർ സഞ്ചരിച്ചിരുന്ന ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​പ്പിക്കുകയായിരുന്നു. സംഭവത്തിൽ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേരാണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

എന്നാൽ ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​വുകയും തുടർന്ന്, ക​ര​മ​ന​യ്ക്ക് സ​മീ​പം മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കുകയും ചെയ്തു. ഇതിനു ശേഷം നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് വാ​ഹ​നം ത​ടയുകയായിരു​ന്നു. മ​ദ്യ​ല​ഹ​രി​യിൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘത്തെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

Related Articles

Latest Articles