Sunday, December 14, 2025

ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍ ; പ്രതികളിൽ നിന്നും പിടികൂടിയത് ടിഫിന്‍ ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം, സ്ഥലത്ത് സുരക്ഷ ശക്തം

ഛത്തീസ്ഗഢ്: ബീജാപൂര്‍ ജില്ലയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍.രമേഷ് പുനെം (28), ഭീമ പുനെം (21), സുക്കു ധ്രുവ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ടിഫിന്‍ ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ ആണ് ഇവരിൽ നിന്നും പിടികൂടിയത്. പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ എത്തിക്കാനും മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാനും ചുമതലയുണ്ടായിരുന്നവരെയാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ പിടിയിലായ മൂന്ന് പേരും സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുളളതായി പോലീസിനോട് വ്യക്തമാക്കി. ഒരു ടിഫിന്‍ ബോംബ്, സുരക്ഷാ ഫ്യൂസ്, ഇലക്ട്രിക് വയര്‍, മാവോയിസ്റ്റ് സാഹിത്യങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. പറഞ്ഞു.

Related Articles

Latest Articles