പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്ന് ട്രെയിനിലൂടെ കടത്താന്‍ ശ്രമിച്ചതിന് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി(24), തൃപ്രയാര്‍ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് പിടികൂടിയത്.
പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 20 ഗ്രാം ചരസ് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് രണ്ട് ലക്ഷത്തോളം രൂപ വില വരും. പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
മണാലിയില്‍ നിന്ന് വാങ്ങിയ ചരസ് റോഡ് മാര്‍ഗംദില്ലിയിലെത്തിച്ച് അവിടെനിന്ന് കേരള എക്സ്പ്രസില്‍ തൃശൂരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് സംഘം മൊഴി നല്‍കി.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…