Saturday, September 19, 2026

പാലക്കാട് ലഹരി വേട്ട; വീര്യം കൂടിയ മയക്കുമരുന്നുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്ന് ട്രെയിനിലൂടെ കടത്താന്‍ ശ്രമിച്ചതിന് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി(24), തൃപ്രയാര്‍ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് പിടികൂടിയത്.

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 20 ഗ്രാം ചരസ് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് രണ്ട് ലക്ഷത്തോളം രൂപ വില വരും. പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

മണാലിയില്‍ നിന്ന് വാങ്ങിയ ചരസ് റോഡ് മാര്‍ഗംദില്ലിയിലെത്തിച്ച്‌ അവിടെനിന്ന് കേരള എക്സ്പ്രസില്‍ തൃശൂരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് സംഘം മൊഴി നല്‍കി.

Related Articles

Latest Articles