Saturday, December 13, 2025

ഒരേ പുരുഷനെ പ്രണയിച്ച് വിവാഹം ചെയ്ത് കെനിയയിലെ മൂന്ന് സഹോദരിമാർ;
ഓരോ ഭാര്യക്കൊപ്പവും സമയം ചിലവഴിക്കാൻ ടൈം ടേബിൾ ഉണ്ടാക്കി ഭർത്താവ്

പ്രണയത്തിനു കണ്ണും മൂക്കുമില്ല എന്ന് നമ്മൾ കേൾക്കാറുണ്ട്. ചിലപ്പോഴൊക്കെ പ്രണയം അത്രയ്ക്കും വിചിത്രവും കൗതുകവുമാകാറുണ്ട് .അത്തരത്തിലുള്ള ഒരു വിചിത്ര പ്രണയം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് കെനിയയിൽ. ഇവിടെ ഒരു യുവാവ് മൂന്ന് പെൺകുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്തിരിക്കുകയാണ് . എന്നാൽ ഇവർ മൂന്നു പേരും സഹോദരിമാരാണെന്നതാണ് രസകരമായ വസ്തുത.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. മൂന്നു പേരും ഐഡന്റിക്കല്‍ സിസ്റ്റേഴ്‌സാണ്. ഇവര്‍ ഒരു ക്വയര്‍ ബാന്‍ഡിലെ ഗായികമാരായ ഇവർ പരിപാടിക്കിടെയാണ് സ്റ്റീവോയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

എല്ലാവരും ഒരുമിച്ച് താമസിക്കുന്നതില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും സ്റ്റീവോ അഭിമാനപൂർവ്വം പറയുന്നു. ഓരോ ഭാര്യമാര്‍ക്കും പ്രത്യേകം ദിവസങ്ങളും സ്റ്റീവോ മാറ്റിവെച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇവര്‍ക്ക് കോമ്രേഡ്‌സ് ട്രിപ്‌ലെറ്റ്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുണ്ട്. സഹോദരിമാരില്‍ ഒരാള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവിൽ ഈ ചാനലിനുള്ളത്

Related Articles

Latest Articles