Thursday, May 2, 2024
spot_img

തമിഴ്‌നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ദില്ലി: തമിഴ്‌നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍ . തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ളവരാണ് മൂവരും എന്നാണ് പൊലീസ് പറയുന്നത്. വാസിറാബാദില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരരെ പറ്റിയും ആക്രമണ പദ്ധതിയെ കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ച് നല്‍കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഐഎസ് മാതൃകയില്‍ ആക്രമണത്തിനു ഇവര്‍ തയാറായിരുന്നതായും ഇവരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു

Related Articles

Latest Articles