Monday, June 17, 2024
spot_img

കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ച്‌ അച്ഛന്റെ മര്‍ദ്ദനം; പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ; പരാതിയുമായി അമ്മ

​ഹൈദരാബാദ് : അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു.

കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ തുടര്‍ച്ചയായി അടിച്ചത്. തടയാൻ ചെന്ന അമ്മയെ തള്ളിയിട്ടു. പിന്നീട് കുഞ്ഞിനെ കുളിമുറിയിൽ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

അൽപ്പ നേരത്തിന് ശേഷം അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 2015 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് നാല് പെൺ മക്കളാണ്. കുട്ടിയുടെ അമ്മ ഇപ്പോൾ എട്ട മാസം ഗര്‍ഭിണിയുമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഇയാള പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളെയും ഇയാൾ മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

Related Articles

Latest Articles