ചാലക്കുടി: ചാലക്കുടിയില്‍ വൻ കഞ്ചാവ് വേട്ട. ചാലക്കുടി പോട്ട ദേശീയ പാതയില്‍ 181 കിലോ കഞ്ചാവുമായി മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പില്‍ വീട്ടില്‍ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പില്‍ വീട്ടിലെ സാദിഖ് (27), കുമ്പളം മാടവനപട്ടത്താനം വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ മാരുതി സ്വിഫ്റ്റ് കാറിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വാഹനം ചാലക്കുടി പോട്ടയില്‍ എത്തിയപ്പോള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ടീമും ചാലക്കുടി പോലീസ് സംഘവും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
അതേസമയം പിടികൂടിയ കഞ്ചാവ് ആന്ധ്രാ പ്രദേശില്‍ നിന്നും കേരളത്തില്‍ എറണാകുളം ജില്ലയിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികള്‍ മൊഴി പോലീസിന് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…