Kerala

സംസ്ഥാനത്ത് തകർത്ത് പെയ്ത് മഴ; ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നു; റെയിൽവേ അടിപ്പാത മുങ്ങി

തൃശൂർ ജില്ലയിൽ കനത്ത മഴ. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ചാലക്കുടിയിൽ റെയിൽവേ അടിപ്പാത മുങ്ങി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്‌വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.

മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.

Anandhu Ajitha

Recent Posts

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

28 minutes ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

37 minutes ago

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

2 hours ago

കളങ്കിതരായ ED ഉദ്യോഗസ്ഥന്മാർക്കെതിരെ മോദി സർക്കാർ എന്ത് കൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നു?

ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…

2 hours ago

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

3 hours ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

5 hours ago