Saturday, December 20, 2025

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസില്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി;
മുൻകരുതൽ നടപടി ശബരിമലയിലെ കതിന അപകടത്തിന്റെ പശ്ചാത്തലത്തിൽ

തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ പൊലീസ് ക്ഷേത്രഭാരവാഹികൾക്ക് നോട്ടീസ് അയച്ചു. ആചാരത്തിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിൽ രാത്രി മൂന്നു തവണ കതിന പൊട്ടിക്കുന്ന പതിവുണ്ട്.

ശബരിമലയിലെ കതിന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുൻകരുതൽ നടപടികൾ. ശബരിമലയിൽ മാളികപ്പുറം അന്നദാന മണ്ഡപത്തിനുസമീപം കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Related Articles

Latest Articles