Wednesday, December 24, 2025

കടുവാ ഭീതി; ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്‌ക്ക് ശേഷം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കണ്ണൂർ: കടുവാ ഭീതിയെ തുടർന്ന് ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്‌ക്ക് ശേഷം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.മേഖലയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു.തുടർന്ന് ഈ പ്രദേശങ്ങളിൽ വൈകിട്ട് നാല് മണിക്ക് ശേഷം റോഡ് അടയ്‌ക്കും. രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

ഇരിട്ടി-കൂട്ടുപുഴ അന്തർ സംസ്ഥാന പാത മുറിച്ചുകടക്കുന്ന കടുവയെ വാഹന യാത്രികരായിരുന്നു കണ്ടത്. ചൊവ്വാഴ്ച രാത്രി കൂട്ടുപുഴയിൽ നിന്നും വരികയായിരുന്ന കാർ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെ മലയോര മേഖലകളിൽ പലയിടത്തും കടുവയെ പലരും കണ്ടിരുന്നു. കടുവാ ഭീതി വ്യാപിച്ചതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles