Thursday, December 18, 2025

നാട്ടിലിറങ്ങി ഭീതി പരത്തിയ നരഭോജി കടുവ ഒടുവില്‍ പിടിയില്‍: വീഡിയോ

നീലഗിരി: നീലഗിരിയിൽ നാലുപേരെ കൊന്ന് നാട്ടില്‍ ഭീതി പരത്തിയ നരഭോജി കടുവയെ പിടികൂടി. കടുവയെ മസിനഗുഡിയിലെ വനമേഖലയില്‍ വച്ചാണ് പിടികൂടിയത്. ഒരു വര്‍ഷത്തിനിടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. 21 ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് കടുവയെ കണ്ടെത്തിയത്.

160 പേരടങ്ങുന്ന സംഘമാണ് കടുവയെ അന്വേഷിച്ചത്. ഇന്നലെ മയക്കുവെടി വെച്ചതിന് പിന്നാലെ കടുവ കാട്ടിനുള്ളിലേക്ക് കടന്നിരുന്നു. മുതുമല വന്യജീവി സങ്കേതത്തിനകത്ത് നേരത്തെ നരഭോജി കടുവയെ കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles