Saturday, May 4, 2024
spot_img

കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്: പമ്പയുടെയും,കക്കാട്ടാറിന്റേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംത്തിട്ട: കനത്ത മഴയെ തുടർന്ന് കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ എട്ട് ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മാത്രമല്ല ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പമ്പയുടെ തീരത്തുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ പരമാവധി സംഭരണശേഷി 981.46 മീറ്ററാണ്. തുടർന്ന് ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ മുന്‍പ്,ബ്ലൂ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.

Related Articles

Latest Articles