തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആവേശം വിതറാൻ ഇന്ന് പുലികൾ ഇറങ്ങും. നഗരത്തിൽ പുലി കളിയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് പുലി കലാകാരന്മാരും നാട്ടുകാരും. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് ആരംഭിച്ചത്. പിന്നാലെ കാനാട്ടുകര, അയ്യന്തോൾ, പൂങ്കുന്നം, ശക്തൻ എന്നിവിടങ്ങളിലും മെയ്യെഴുത്തിന് തുടക്കമിട്ടു. സ്വരാജ് റൗണ്ടിൽ പുലികളിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് പുലിക്കളി പ്രേമികളും തൃശ്ശൂരുകാരും.
5 സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. 35 മുതൽ 51 വരെ പുലികളാണ് ഒരോ സംഘത്തിലും ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി കൊണ്ടാണ് പുലി കളി നടക്കുക. 250 പുലി കലാകാരന്മാരൊപ്പം അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി ആരംഭിക്കുക.
കൊറോണ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും പുലിക്കളിയുടെ ആവേശം നഷ്ടമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ പുലി കളി മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ, പുലിവേഷം കെട്ടുന്നതിനും മറ്റ് ചിലവുകൾക്കായും വലിയ തുക മുടക്കിയതിനാൽ പുലി കളി മാറ്റി വെയ്‌ക്കേണ്ട എന്ന തീരുമാനം പുലിക്കളി സംഘം എടുക്കുകയായിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…