Monday, December 22, 2025

തീവ്രവാദി സാന്നിധ്യമെന്ന് ഇന്‍റലിജന്‍റ്​സ്​​ റിപ്പോര്‍ട്ട്​; ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കി

തെക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദി സാന്നിധ്യമെന്ന ഇന്‍റലിജന്‍റ്​സ്​ റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ. മകരവിളക്കിനോടനുബന്ധിച്ച്‌ 13 മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയന്‍റുകളില്‍ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും.

എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള കാട്ടുവഴികളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള കമാന്‍ഡോ വിഭാഗത്തിനു നല്‍കിയിട്ടുണ്ട്​.

സംസ്ഥാന പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍, തണ്ടര്‍ ബോള്‍ട്ട് ടീം, സ്‌പെഷല്‍ ബ്രാഞ്ചി​ന്റെ ബോംബ് ഡിറ്റക്​ഷന്‍ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. സന്നിധാനം, പാണ്ടിത്താവളം, ബെയ്‌ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, പമ്പ ശരണപാത തുടങ്ങിയ ഇടങ്ങള്‍ ശക്തമായ നിരീക്ഷണ വലയത്തിലാക്കുമെന്ന്​ ജില്ല പൊലീസ് മേധാവി ജെ. ജയദേവ് പറഞ്ഞു.

Related Articles

Latest Articles