Monday, June 17, 2024
spot_img

ടിക് ടോക് ആപ്പ് ഡൗണ്‍ലോഡില്‍ വന്‍ വര്‍ദ്ധന; പ്ലേ സ്‌റ്റോറില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ള ആപ്പ് ഡൗണ്‍ലോഡ് 12 ഇരട്ടി; ചൈനീസ് ആപ്പിന് ഏറ്റവും അധികം ആരാധകർ ഇന്ത്യയില്‍

ദില്ലി : ടിക് ടോക് നിരോധിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ആപ്പ് ഡൗണ്‍ലോഡില്‍ വന്‍ വര്‍ദ്ധന. റിപോര്‍ട്ടുകള്‍ അനുസരിച്ച്‌ ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറില്‍ നിന്നും നീക്കിയെങ്കിലും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് 12 ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. ഇന്ത്യക്കാരാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ആപ്പായ ടിക് ടോക് നിലവില്‍ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്.

Related Articles

Latest Articles