അബുദാബി: പ്രമുഖ സാമൂഹികമാധ്യമമായ ടിക് ടോക്കിലുണ്ടായ വാക്കുതർക്കത്തെയും വെല്ലുവിളിയെയും തുടർന്ന് യു.എ.ഇയിലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയ കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടിക് ടോക്ക് പ്ലാറ്റ്‌ഫോമിൽ വച്ചാരംഭിച്ച വ്യക്തിപരമായ തർക്കങ്ങളാണ് ഒടുവിൽ അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. സൈബർ ഇടത്തിലെ പരസ്പരമുള്ള വെല്ലുവിളികൾക്ക് പിന്നാലെ, പ്രതിയെ നേരിൽ കാണാനും സംസാരിക്കാനുമായി ഇസ്മായിൽ ഷാർജ അൽ നഹ്ദയിലെത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. എന്നാൽ പൊതുസ്ഥലത്തുവെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ തർക്കം രൂക്ഷമാകുകയും, പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇസ്മായിലിനെ കുത്തുകയുമായിരുന്നു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭ്യമായിട്ടുണ്ട്. കടുത്ത കുത്തേറ്റ ഇസ്മായിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. വർഷങ്ങളായി ദുബായിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു ഇസ്മായിൽ. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ് താമസം. ഇസ്മായിലിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിലൂടെ ഇസ്മായിലിനെ പരസ്യമായി വെല്ലുവിളിച്ച കൊല്ലം സ്വദേശിയാണ് കേസിൽ കൊലക്കത്തി കൈക്കൊണ്ട മുഖ്യ പ്രതിയെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിന് പിന്നാലെ കൃത്യമായ ഇടപെടലിലൂടെ ഇയാളെയും മറ്റ് മൂന്ന് കൂട്ടാളികളെയും ഷാർജ പോലീസ് അതിവേഗം വലയിലാക്കി. ഷാർജയിലെ ബുഹൈറ പോലീസാണ് നിലവിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്. നിലവിൽ അൽ ഖാസ്മിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…