Sunday, December 14, 2025

ഒറ്റയാൾ പട്ടാളമായി തിലക് വർമ; മുംബൈക്ക് ഭേദപ്പെട്ട സ്‌കോർ ബെംഗളുരുവിന് 172 റൺസ് വിജയലക്ഷ്യം

ബെംഗളൂരു : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (10), കാമറൂണ്‍ ഗ്രീന്‍ (5), സൂര്യകുമാര്‍ യാദവ് (15), ടിം ഡേവിഡ് (4) തുടങ്ങിയ വൻ താരനിര അമ്പേ പരാജയമായ മത്സരത്തില്‍ തിലക് വര്‍മയുടെ ഒറ്റയാള്‍ പ്രകടനമാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 46 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്നു.

അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മ – നേഹല്‍ വധേര സഖ്യം കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് മുംബൈ ഇന്നിങ്‌സിൽ നിർണായകമായത്. 13 പന്തുകള്‍ നേരിട്ട നേഹല്‍ 21 റണ്‍സെടുത്തു. അര്‍ഷദ് ഖാന്‍ ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.

Related Articles

Latest Articles