Saturday, December 20, 2025

പത്തനംതിട്ടയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. അപകടത്തിൽ ടിപ്പർ ഡ്രൈവർ മരണപ്പെട്ടു. ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയോടെ കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നൂ. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

Related Articles

Latest Articles