തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുക , സംസ്ഥാന സർക്കാർ ഇന്ധന വില കുറക്കുക, സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് ഭാരതീയ മസ്‌ദൂർ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. കെ ജയകുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി 2021 ഡിസംബർ 10 ന് തമ്പാനൂരിൽ സായാഹ്‌ന ധർണ്ണയും 2022 ജനുവരി 5 നു രാവിലെ 10.30 ന് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും

