Covid 19

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4; മരണം 130

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10,454 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,13,115. ആകെ രോഗമുക്തി നേടിയവര്‍ 29,11,054. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,41,76,318 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1933, കോഴിക്കോട് 1464, കൊല്ലം 1373, തൃശൂര്‍ 1335, എറണാകുളം 1261, തിരുവനന്തപുരം 1070, പാലക്കാട് 664, കണ്ണൂര്‍ 737, ആലപ്പുഴ 684, കോട്ടയം 644, കാസര്‍ഗോഡ് 567, പത്തനംതിട്ട 407, വയനാട് 325, ഇടുക്കി 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍ 3, വയനാട് 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 854, കൊല്ലം 769, പത്തനംതിട്ട 277, ആലപ്പുഴ 511, കോട്ടയം 542, ഇടുക്കി 206, എറണാകുളം 1389, തൃശൂര്‍ 1243, പാലക്കാട് 1060, മലപ്പുറം 1038, കോഴിക്കോട് 765, വയനാട് 128, കണ്ണൂര്‍ 816, കാസര്‍ഗോഡ് 856 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,115 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,11,054 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

5 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

5 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

5 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

6 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

7 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

7 hours ago