ധാക്ക: ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ പശുവിനെ കാണാൻ കോവിഡിനിടയിലും ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തി ജനം. 51 സെന്റിമീറ്റർ മാത്രം പൊക്കമുള്ള പശുവാണ് ഇപ്പോൾ ലോകത്തിനു കൗതുകമാകുന്നത്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ പശുവാണിതെന്നാണ് ഉടമയുടെ അവകാശവാദം.
എന്നാൽ കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേയാണ്, ഇതെല്ലാം ലംഘിച്ച് കൊണ്ട് ജനം പൊക്കം കുറഞ്ഞ പശുവിനെ കാണാൻ തടിച്ചുകൂടിയത്. ധാക്കയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചാരിഗ്രാമിലെ ഫാമിലാണ് പശുവിനെ വളർത്തുന്നത്. പശുവിന്റെ പേര് റാണി എന്നാണ് . പൊക്കം പോലെ ഭാരവും കുറവാണ്. 26 കിലോ തൂക്കമാണ് പശുവിന്. ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പശുവിനേക്കാൾ പത്തുസെന്റിമീറ്റർ പൊക്കം കുറവാണ് ഇതിനെന്നാണ് അവകാശവാദം.
നിലവിൽ കേരളത്തിലെ മാണിക്യത്തിനാണ് ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ പശു എന്ന ഗിന്നസ് റെക്കോർഡ്. വെച്ചൂർ ഇന്നത്തിൽപ്പെട്ട പശുവാണിത്. 2014ലാണ് 61 സെന്റിമീറ്റർ മാത്രം പൊക്കവുമായി ഗിന്നസ് ബുക്കിൽ മാണിക്യം ഇടംപിടിച്ചത്. മൂന്ന് മാസത്തിനകം ഏതാണ് ഏറ്റവും പൊക്കം കുറഞ്ഞ പശു എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അറിയിച്ചു.
ഭൂട്ടാനിൽ നിന്നുള്ള പശുവാണ് റാണി. ബംഗ്ലാദേശിൽ ഇറച്ചിക്ക് വേണ്ടിയാണ് ഇതിനെ കൊണ്ടുവന്നത്. ഫാമിലുള്ള മറ്റു ഭൂട്ടാനിൽ നിന്നുള്ള പശുക്കൾക്ക് റാണിയുടെ ഇരട്ടി വലിപ്പമുണ്ട്.പശുവിന്റെ സുരക്ഷ കണക്കിലെടുത്ത് സന്ദർശകർക്ക് വിലക്കേർപ്പെടുത്താൻ ഫാമിന് സർക്കാർ നിർദേശം നൽകി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…