Monday, December 22, 2025

ഇന്ന് ബിജെപി 43-ാം സ്ഥാപക ദിനം;പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി എംപിമാരെ അഭിസംബോധന ചെയ്യും

ഇന്ന് ബിജെപി സ്ഥാപക ദിനം. 43-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി എംപിമാരെ അഭിസംബോധന ചെയ്യും. ബിജെപി സ്ഥാപകദിനം പ്രമാണിച്ച് കഴിഞ്ഞ വർഷവും പാർലമെന്റിൽ എംപിമാർക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിരവധി പരിപാടികളാണ് ഇത്തവണ പാർട്ടി ബൂത്ത് തലം മുതൽ സംഘടിപ്പിച്ചിരിക്കുന്നത്.

ബിജെപിയുടെ ഒരു സുപ്രധാന ദിനമാണിന്ന്. ഈ ദിനത്തിൽ പ്രധാനമന്ത്രിയുടെ മാർഗ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് എംപിമാർ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം കൂടിയാണിന്ന്. കേന്ദ്ര ഭരണത്തിന് കീഴിലുള്ള രാജ്യത്തെ 10 ലക്ഷം സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വീഡിയോയിലൂടെ പ്രദർശിപ്പിക്കും. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ ബിജെപി ദേശീയ ആസ്ഥാനത്ത് പതാക ഉയർത്തും.

Related Articles

Latest Articles