Sunday, June 2, 2024
spot_img

ഇന്ന് ഈസ്റ്ററിനു മുൻപുള്ള ഓശാന ഞായർ ; വിശുദ്ധ വാരാചരണത്തിന് ഇന്ന് സമാരംഭം

കൊച്ചി: ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാളായി ആചരിക്കുന്നത് . ഈ വർഷത്തെ ഓശാന ഞായർ ഇന്നത്തെ ഞായർ പുലരിയോടെ ആരംഭിച്ചു.

യേശുക്രിസ്തുവിന്‍റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ പുതുക്കലായാണ് ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. ഇതോടെ വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്, മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്‍റ് മേരീസ് സുനോറോ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Related Articles

Latest Articles