Today is Pravasi Bharatiya Divas
ഇന്ന് പ്രവാസി ഭാരതീയ ദിവസ്. മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇഡോറിൽ തുടക്കമായി.ഇഡോർ 70 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെ വരവേൽക്കാനൊരുങ്ങിക്കഴിഞ്ഞു.പ്രവാസികൾക്ക് വീടുകളിൽ താമസമൊരുക്കിയും നഗരഹൃദയത്തിൽ ആഗോള ഉദ്യാനം നിർമിച്ചും ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെയുമാണ് തയ്യാറെടുത്തത്. പരിപാടിക്കായി 3500 പ്രതിനിധികളാണെത്തുന്നത്.യുവജന പ്രവാസി സമ്മേളനം മന്ത്രി എസ്. ജയ്ശങ്കർ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചു.
1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് 2003 മുതൽ പ്രവാസിദിനം ആചരിക്കുന്നത്. രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സൂരിനാം പ്രസിഡന്റ് ചന്ദ്രപ്രസാദ് സന്തോകി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി എന്നിവർ മുഖ്യാതിഥികളായിരിക്കും.ചൊവ്വാഴ്ച സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…