Tuesday, May 21, 2024
spot_img

ഇന്ന് പ്രവാസിഭാരതീയ ദിവസ് ; ആഘോഷങ്ങൾക്ക് സമാരംഭം ,70 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെ വരവേൽക്കാനൊരുങ്ങി ഇൻഡോർ

ഇന്ന് പ്രവാസി ഭാരതീയ ദിവസ്. മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇഡോറിൽ തുടക്കമായി.ഇഡോർ 70 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെ വരവേൽക്കാനൊരുങ്ങിക്കഴിഞ്ഞു.പ്രവാസികൾക്ക് വീടുകളിൽ താമസമൊരുക്കിയും നഗരഹൃദയത്തിൽ ആഗോള ഉദ്യാനം നിർമിച്ചും ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെയുമാണ് തയ്യാറെടുത്തത്. പരിപാടിക്കായി 3500 പ്രതിനിധികളാണെത്തുന്നത്.യുവജന പ്രവാസി സമ്മേളനം  മന്ത്രി എസ്. ജയ്ശങ്കർ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചു.

1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് 2003 മുതൽ പ്രവാസിദിനം ആചരിക്കുന്നത്. രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സൂരിനാം പ്രസിഡന്റ് ചന്ദ്രപ്രസാദ് സന്തോകി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി എന്നിവർ മുഖ്യാതിഥികളായിരിക്കും.ചൊവ്വാഴ്ച സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles