Spirituality

നവരാത്രി മഹോത്സവം ; ഇന്ന് ആറാം ദിനം ; കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്ന് വിശ്വാസം

ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് ‘കാത്യായനി‘. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ദേവി ഉപാസനാ സമ്പ്രദായങ്ങളില്‍ മുഖ്യമാണ് കാത്യായനന്‍ എന്ന ഋഷി ആരംഭിച്ച ഉപാസനാപഥം.

സ്‌കന്ദമാതാ എന്നത് സുബ്രഹ്‌മണ്യസ്വാമിക്കു ശേഷം ഉണ്ടായ ദേവി ഉപാസന സമ്പ്രദായമായതുപോലെ, കാത്യായനി ഋഷി ആരംഭിച്ച സമ്പ്രദായമാണ് കാത്യായനീ ഭാവത്തില്‍ ആരാധന നടത്തുകയെന്നത്. നാലു കൈകളുള്ള സിംഹാരൂഢയായ സൗമ്യസുന്ദരരൂപമാണ് കാത്യായനീരൂപം. ഇടതുകൈകളില്‍ വാളും താമരയും (ജീവജാലങ്ങളുടെ മനസ്സ്, ബോധനില) ധരിച്ച, മറ്റുരണ്ട് കൈകളും അഭയമുദ്രയാര്‍ന്ന രൂപമാണിത്. അധര്‍മികളെ എതിര്‍ക്കുന്ന പ്രാണോര്‍ജശക്തിയാണ് സിംഹം പ്രതിനിധാനം ചെയ്യുന്നത്. ഈ ഭാവത്തിന് പ്രേമവും കാരുണ്യവും വളരെ പ്രധാനമാണ്.

കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍. എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ(പാര്‍വതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായി ദേവി അവതരിച്ചു. അങ്ങനെ കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു. കാത്യന്റെ പുത്രി ആയതിനാല്‍ ദേവി കാത്യായനി എന്ന നാമത്തില്‍ അറിയപ്പെടുന്നു.

സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു.
കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാര്‍വതിയില്‍ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറിയെന്നും പറയപ്പെടുന്നു. ആദി പരാശക്തി ആയി മഹിഷാസുര മര്‍ദ്ധിനി ആയി ദേവി മാറി. നവരാത്രിയില്‍ പാര്‍വതിയുടെ കാത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.

വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാര്‍ത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്ന് ആചാര്യമതം

പലതരത്തിലുമുള്ള വിഷാംശങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരമായി കാത്യായനീപൂജ നിര്‍വഹിക്കാറുണ്ട്. ചൊവ്വാദശയിലുള്ളവര്‍, ചൊവ്വാദേഷമുള്ളവര്‍, ചൊവ്വയുടെ അപഹാരമുള്ളവര്‍ ഇവരെല്ലാം ഈ ഹോമവും പൂജയും നിര്‍വഹിക്കുന്നത് ദോഷങ്ങളെ ശമിപ്പിക്കാനുതകരിക്കുമെന്ന് പൂര്‍വ്വികര്‍ പറഞ്ഞു വയ്ക്കുന്നു.

ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട ചോറുമാണ്. ചെമ്പരത്തിപ്പൂ കൊണ്ടുള്ള അര്‍ച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചാല്‍ നല്ലതാണെന്നും ആചാര്യന്‍മാര്‍ പറയുന്നു

Anandhu Ajitha

Recent Posts

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

35 minutes ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

43 minutes ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

2 hours ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

2 hours ago

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

3 hours ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

4 hours ago