കോഴിക്കോട്:1991 ഏപ്രിൽ 18നാണ് കേരളം സമ്പൂർണ്ണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. കോഴിക്കോട്ടെ മാനാഞ്ചിറ ചത്വരത്തിൽ നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷയായിരുന്നു കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സക്ഷരതാ സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത്.കേരളത്തിലെ കോട്ടയം പട്ടണം 1989 ജൂൺ 18നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണമായി. ഇതിനുശേഷം, 1990 ഫെബ്രുവരി 9നു എറണാകുളം സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി.
12ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ 18 ലക്ഷം നിരക്ഷരരും 12 ലക്ഷം പുതു സാക്ഷരരും ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. അതുപോലെ, വലിയ പട്ടണങ്ങളുടെ ചേരികളിലും തീരപ്രദേശങ്ങളിലും ആദിവാസികുടികളിലും നിരക്ഷരത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശിയ സാക്ഷരതാ മിഷന്റെ സാക്ഷർ ഭാരത് മിഷനിൽ ഈ പ്രദേശങ്ങൾ ഉൽപ്പെടുത്തി പ്രവർത്തനം നടത്തിവരുന്നുണ്ട്.
കേരളത്തിലേയ്ക്കു ജോലിക്കായി എത്തുന്ന അന്യസസ്ഥാന തൊഴിലാളികൾ നിരക്ഷരരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ 25 മുതൽ 30 ലക്ഷം വരും

