കോഴിക്കോട് :താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഷാഫിയുടെ മൊഴി പുറത്ത്.ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിൽ കൊടുവള്ളി സ്വദേശി സാലിയാണ് തന്നെ തട്ടികൊണ്ട് പോയതെന്ന് ഷാഫി പറയുന്നു.തട്ടിക്കൊണ്ടു പോയവർ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്.
ഇന്നലെയാണ് ഷാഫിയെ കർണ്ണാടകയിൽ നിന്നും കണ്ടെത്തിയത്.ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.പോലീസ് ഇയാളുടെ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

