Today, the Supreme Court will hear the pleas regarding the legalization of same-sex marriage in India.
ദില്ലി :ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ 2018 ലെ ചരിത്രപരമായ ഒരു വിധിയിൽ സ്വവർഗ്ഗാനുരാഗ നിരോധനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതായി. 2018 ൽ സ്വർഗരതി നിയമവിധേയമായിട്ടും , ഇന്ത്യയിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ (LGBT) കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നേരിടുന്ന വിവേചനവും ആണ് ഹർജിയിലെ ഉള്ളടക്കം.
2018 ലെ വിധി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ പിന്തുണ തങ്ങൾക്ക് ഇപ്പോഴും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.വിവാഹിതരായതിന് നിയമപരമായ അംഗീകാരമില്ലാതെ, മെഡിക്കൽ സമ്മതം, പെൻഷനുകൾ, ദത്തെടുക്കൽപോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ പറയുന്നു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…