Tuesday, December 16, 2025

പ്ലേ ഓഫിലേക്ക് ആരൊക്കെയെന്ന് ഇന്നറിയാം;നിർണ്ണായക മത്സരത്തിനൊരുങ്ങി മുംബൈയും ബാംഗ്ലൂരും

ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് ഉറപ്പിക്കാൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്ന് കളത്തിലിറങ്ങും. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് വാശിയേറിയ പോരാട്ടം. പോയിന്റ് പട്ടികയിൽ 14 പോയിന്റുള്ള ആർസിബി നാലാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസിനും രാജസ്ഥാൻ റോയൽസിനും ഇത്രതന്നെ പോയിന്റുകൾ ഉണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിലാണ് ബാംഗ്ലൂർ നാലാം സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്.

അതെ സമയം നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്തിന് ഇന്നത്തെ മത്സരഫലം പ്രാധാന്യമുള്ളതല്ല. അതുകൊണ്ടു തന്നെ അവസാന മത്സരത്തിൽ ടീം പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. നായകൻ ഫാഫ് ഡുപ്ലെസിയും സൂപ്പർ താരം വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ്‍വെല്ലും ഫോമിലാണെന്നത് ബാംഗ്ലൂരിന് ആശ്വാസമാണ്. ഇന്ന് ജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പാക്കാം.

അതെസമയം ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധക പിന്തുണയും രോഹിത് ശർമയ്ക്കും കൂട്ടർക്കും അനുകൂലമാകും. അതേസമയം ഇന്ന് ജയിച്ചാലും ജയിച്ചാൽ മാത്രം പോര, ഗുജറാത്തിനോട് ആർസിബി തോൽക്കുക കൂടി ചെയ്താലേ മുംബൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ.

ഇന്ന് കുറഞ്ഞത് 80 റൺസിനെങ്കിലും ജയിച്ചാൽ മുംബൈയ്ക്ക് ആർസിബിയെ മറികടക്കാനാകും. 14 പോയിന്റുകൾ വീതമുള്ള മുംബൈയുടെ നെറ്റ് റൺറേറ്റ് –0.128 ഉം ആർസിബിയുടേത് 0.180 ഉം ആണ്.

Related Articles

Latest Articles