Friday, May 3, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മോദി; ശാസ്ത്ര, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം

ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങീ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇരുവരുടെയും ചർച്ചയ്ക്ക് മുൻപുള്ള ചിത്രങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഋഷി സുനക്കുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യാപാരം, നവീകരണം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറുമായി(എഫ്ടിഎ) ബന്ധപ്പെട്ടും ഇരുനേതാക്കളും സംസാരിച്ചു.

Related Articles

Latest Articles