ഇന്ന് മെയ് 31 ലോക പുകയിലവിരുദ്ധ ദിനം. ഈ ദിനത്തിൽ രാജ്യത്തിനഭിമാനമായി ലോകാരോഗ്യസംഘടനയുടെ അവാര്‍ഡ്. ലോക പുകയിലവിരുദ്ധ ദിനത്തിൽ സര്‍ക്കാര്‍തലത്തിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പുകയിലവിരുദ്ധ ബോധവത്കരണങ്ങള്‍ എല്ലായിടത്തും നടന്നുവരുന്നുണ്ട്.
ബോധവത്കരണ പരിപാടികളിലൂടെ വിജയമാതൃക കാട്ടിയെന്നതിന്‍റെ പേരില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡിലെ ‘സ്റ്റേറ്റ് ടുബാക്കോ കണ്‍ട്രോള്‍ സെല്ലിന്.
രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ് ഈ നേട്ടം. പുകയില ഉപയോഗത്തിനെതിരെ ശക്തമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍- സര്‍ക്കാരിതര സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം ലോകാരോഗ്യ സംഘടനയുടെ പുരസ്കാരമുണ്ട്. ഇതിലാണ് ജാര്‍ഖണ്ഡിലെ ടുബാക്കോ കണ്‍ട്രോള്‍ സെല്ലിനും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

