Featured

തമിഴ്നാട്ടിൽ എംജിആറിനെ പോലും കടത്തിവെട്ടി അധികാരം പിടിക്കാൻ കുതന്ത്രവുമായി വിജയ്

തമിഴ്നാട്ടിൽ എംജിആറിനെ പോലും കടത്തിവെട്ടി അധികാരം പിടിക്കാൻ കുതന്ത്രവുമായി വിജയ് | Vijay

വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ-ആരാധക സംഘടനയാണ് വിജയ്‌യുടെ (Vijay) ആശീര്‍വാദത്തോടെ മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയതാവട്ടെ 115 സീറ്റുകളാണ്. നേരത്തെ സ്വന്തം പിതാവിനും അമ്മയ്ക്കുമെതിരെ അടക്കം കേസ് നല്‍കിയിരുന്നു വിജയ്. തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്നായിരുന്നു കോടതിയില്‍ വിജയ് പറഞ്ഞത്. അതേസമയം തന്നെ അദ്ദേഹം ഒമ്പത് ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആരാധക സംഘത്തിന് മത്സരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വിജയ്‌യുടെ ചിത്രങ്ങളൊന്നും ഇവര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ അല്ലാതെ തന്നെ വിജയ്‌യ്ക്ക് ജയിക്കാനുള്ള കരുത്ത് തമിഴ്‌നാട്ടിലുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുന്‍ പുതുച്ചേരി എംഎല്‍എ ബുസ്സി ആനന്ദാണ് സം ഘടനയുടെ ജനറല്‍ സെക്രട്ടറി. വിജയ്‌യെ നല്ല രീതിയില്‍ തന്നെ ഉപയോഗിച്ചതില്‍ ആനന്ദിനും ക്രെഡിറ്റുണ്ട്. 13 സീറ്റില്‍ എതിരില്ലാതെയാണ് വിജയ് മക്കള്‍ ഇയക്കം വിജയിച്ചത്. ഇതില്‍ 45 പേര്‍ സ്ത്രീകളാണ്. കര്‍ഷകര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ അധ്യാപകര്‍, വ്യാപാരികള്‍ എന്നിവരാണ് വിജയിച്ചവര്‍ എല്ലാം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെ തകര്‍ന്ന് തരിപ്പണമായി പോയെന്നാണ്. അവിടെയാണ് വിജയ്‌യ്ക്ക് വന്‍ നേട്ടം സ്വന്തമാക്കാനായത്. വിജയ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി കളത്തിലിറങ്ങിയാല്‍ അണ്ണാഡിഎംകെയുടെ പൊടിപോലുമുണ്ടാവില്ല.

നിലവില്‍ 140ല്‍ 138 സീറ്റുകള്‍ ഡിഎംകെയാണ് നേടിയത്. എന്നാല്‍ അണ്ണാഡിഎംകെ നേടിയത് ആകെ രണ്ട് സീറ്റുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ വലിയ തകര്‍ച്ചയാണിത്. പ്രതിപക്ഷ സ്ഥാനത്തേക്ക് വിജയ് മക്കള്‍ ഇയക്കം വളര്‍ന്ന് വരുമോ എന്ന ഭയം പനീര്‍സെല്‍വത്തിനും പളനിസാമിക്കും ഉണ്ട്. ജയലളിതയ്ക്ക് ശേഷം ജനപ്രീതിയുള്ള നേതാക്കളാരും ആ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായിട്ടില്ല. പെട്ടെന്നാണ് സ്റ്റാലിനെ വെല്ലുവിളിക്കുന്ന ഒരു സംഘടന ഉണ്ടായിരിക്കുന്നത്. എന്നാല്‍ അണ്ണാഡിഎംകെയുമായി വിജയ്‌യുടെ പാര്‍ട്ടി ഒരിക്കലും ചേരില്ല. വിജയ് ചിത്രങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് അണ്ണാഡിഎംകെയാണ്. എന്നാല്‍ സ്റ്റാലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം വിജയ്‌യ്ക്കുണ്ട്.

admin

Recent Posts

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…

2 hours ago

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

3 hours ago

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപണം !മേഘാലയയില്‍ രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ…

3 hours ago

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

4 hours ago

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…

4 hours ago

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

4 hours ago