Rape-case-Keralaold-gir
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസന്വേഷണത്തിന് വിമാന ടിക്കറ്റ് കൈക്കൂലി വാങ്ങിയ എറണാകുളം നോർത്ത് പൊലീസിനെതിരെ കൂടുതൽ പരാതികൾ. ഗാർഹിക പീഡന പരാതികൾ ഒതുക്കാൻ പൊലീസുകാർ കൈക്കൂലി വാങ്ങുന്നത് നിത്യസംഭവമെന്നാണ് ആരോപണം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു.
കൊച്ചിയിൽ യുപിക്കാരായ കുടുംബത്തിലെ പെൺകുട്ടികളെ കണാതായതിൽ പരാതി നൽകിയതിന് പിന്നാലെ നോർത്ത് പൊലീസ് സമ്മർദ്ദത്തിലാക്കി അവഹേളിച്ചെന്ന് കുട്ടികളുടെ അമ്മ പരാതിപ്പെട്ടിരുന്നു. പരാതി നൽകുന്ന സ്ത്രീകളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനം നിരന്തരമായി നോർത്ത് പൊലീസ് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ ജൂലൈയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കൊച്ചി ചളിക്കവട്ടം സ്വദേശിനി പരാതി നൽകിയിരുന്നു. ഇതിൽ നോർത്ത് പൊലീസ് കേസെടുത്തില്ല. പകരം ഭർത്താവ് ഭാര്യപിതാവിനെ മർദ്ദിച്ചതിന് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തു. ഒടുക്കം പെൺകുട്ടി കമ്മീഷണർക്കും വനിത കമ്മീഷനും പരാതി നൽകിയതിന് പിന്നാലെയാണ് ഭർത്താവ് ജിപ്സനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
ഇരകളെ അവഹേളിച്ച് കുറ്റക്കാരെ സംjക്ഷിക്കാൻ സ്റ്റേഷനിലെ ചില പൊലീസുകാർ കൈക്കൂലി വാങ്ങി കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ നടപടി ആവശ്യപ്പട്ട് എംഎൽപിഐ പ്രവർത്തകർ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…