General

മുൻ എഐസിസി ജനറൽ സെക്രട്ടറിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ;കോൺഗ്രസ് ഉപയോഗിച്ചിട്ട് വലിച്ചെറിയുന്ന പാർട്ടിയെന്ന് വടക്കൻ ,ഓർക്കാപ്പുറത്തേറ്റ പ്രഹരത്തിൽ ഞെട്ടിത്തെറിച്ചു കോൺഗസ്;കൂടുതൽ കൊണ്ഗ്രെസ്സ് നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന

ദില്ലി :മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി മുൻ ജനറൽ സെക്രട്ടറിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.

കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളാണെന്നും ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു എന്നും ടോം വടക്കൻ പ്രതികരിച്ചു . പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്‍ പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ മുൻ വക്താവ് കൂടിയായ ടോം വടക്കന്റെ ചുവടുമാറ്റം കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് .മറ്റൊരു മുതിർന്ന കോൺഗ്രസ്സ് നേതാവ് കൂടി ബിജെപിയിലേക്ക് എത്തുമെന്ന വാർത്തയും കോൺഗ്രസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്

admin

Share
Published by
admin

Recent Posts

ഭഗവത് ഗീതയുടെ ഉന്നതമായ സാരാംശത്തെ സാധാരണ ജനങ്ങളിലേക്കെത്തിച്ച പ്രചാരകൻ; ആത്മീയതയുടെ പാതയിൽ സ്വസമാജത്തെ നവീകരിച്ച മഹാമഹർഷി; ഇന്ന് ചിന്മയാനന്ദ സ്വാമികളുടെ നൂറ്റിയെട്ടാം ജയന്തി ദിനം

കമ്മ്യൂണിസമുൾപ്പെട്ടയുള്ള പൊള്ളയായ ആശയങ്ങളാൽ ആകൃഷ്ടരാക്കപ്പെട്ട യുവസമൂഹത്തെ യാദാർത്ഥ്യ ബോധം പകർന്നു കൊടുത്ത് ധാർമികതയുടെയും മൂല്യബോധത്തിന്റെയും ആധാരത്തിൽ കർമ്മനിരതരാക്കി മാറ്റാൻ നടത്തിയ…

3 mins ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍ : കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധി ഇന്ന്. പ്രണയാഭ്യ‍ർഥന നിരസിച്ചതിനു തുടർന്നുള്ള വൈരാഗ്യത്തിൽ ശ്യാംജിത്ത്…

6 mins ago

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

36 mins ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…

2 hours ago